Quantcast

കേരളീയം പരിപാടി ഡിസംബറിൽ; ചെലവിനുള്ള പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ നിർദേശം

സ്വകാര്യ സ്പോൺസർമാരിൽ നിന്നും പണം പിരിച്ച് സർക്കാർ നടത്തുന്ന പരിപാടി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-09 05:41:53.0

Published:

9 July 2024 11:04 AM IST

Keralaleeyam
X

തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്.

പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി.

ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു.

സ്വകാര്യ സ്പോൺസർമാരിൽ നിന്നും പണം പിരിച്ച് സർക്കാർ നടത്തുന്ന പരിപാടി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സംസ്ഥാന സര്‍ക്കറിന്റെ ധൂര്‍ത്താണെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം.

Watch Video Report


TAGS :

Next Story