Quantcast

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് കമന്റുകള്‍

MediaOne Logo

Web Desk

  • Updated:

    2021-05-25 16:11:02.0

Published:

25 May 2021 9:15 PM IST

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല
X

വിവാദ നടപടികളുമായി മു​ന്നോ​ട്ടു​പോ​കു​ന്ന ലക്ഷദ്വീപിലെ പുതിയ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫുൽ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. മലയാളത്തിലും ഇം​ഗ്ലീഷിലുമാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് മലയാളികള്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് കമന്റുകള്‍. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു.

#Savelakshadweep, #prafulpatelgoback #standwithlakshdweep എന്നീ കമന്റുകളും പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുകയാണ്. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാർ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേൽ രാജിവെച്ച് പോകുക എന്നൊക്കെയാണ് കമൻ്റുകൾ.


TAGS :

Next Story