Quantcast

'മണ്ണെണ്ണ വിലവർധന പിൻവലിക്കണം'; ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാർഗമാക്കിയ തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-03 04:59:21.0

Published:

3 April 2022 9:58 AM IST

മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ
X

തിരുവനന്തപുരം: മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും,നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാർഗമാക്കിയ തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ,പെട്രോളിയം മന്ത്രിമാരെ കാണുമെന്നും കേന്ദ്രം നൽകുന്ന വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

TAGS :

Next Story