കെഎഫ്‌സി വായ്പ ക്രമക്കേട്; നാളെ പി.വി അൻവർ ചോദ്യം ചെയ്യലിന് ഹാജരാകില്ല
വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അൻവർ ഇഡിയെ അറിയിച്ചു

കൊച്ചി: കെഎഫ്‌സി വായ്പാ ക്രമക്കേട് കേസിൽ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പി.വി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അൻവർ ഇഡിയെ അറിയിച്ചു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.
അഞ്ച് വർഷത്തിനിടെ അൻവറിന്റെ ആസ്തിയിൽ അൻപത് കോടി രൂപയുടെ വർധനവുണ്ടായതായും ഇഡി കണ്ടെത്തിയിരുന്നു. അൻവറിന്റെ വീട്ടിലടക്കം ആറിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. അൻവറിന്റെയും ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിൽ തുടങ്ങിയ ബിനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്‌സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിച്ചത്. കെഎഫ്‌സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അൻവർ ചോദ്യം ചെയ്യലിൽ ഇഡിയോട് സമ്മതിച്ചു.
Adjust Story Font
16

