ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള KGMCTA യുടെ സമരം ഒത്തുതീർപ്പാക്കണം; പിന്തുണ പ്രഖ്യാപിച്ച് KGMOA
ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണെന്നും അവ എത്രയും വേഗം അംഗീകരിച്ചുകൊണ്ട് ഈ സമരം ഒത്തുതീർപ്പാക്കണമെന്നും അഭ്യർത്ഥിച്ചു

തിരുവനന്തപുരം: വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് പിന്തുണയുമായി കെ ജി എം ഒ എ. പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, അന്യായമായ കൂട്ടസ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങി കെ ജി എം സി ടി എ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താൻ സഹായകരമാവുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണെന്നും അവ എത്രയും വേഗം അംഗീകരിച്ചുകൊണ്ട് ഈ സമരം ഒത്തുതീർപ്പാക്കണമെന്നും കെ ജി എം ഒ എ അധികാരികളോട് അഭ്യർത്ഥിച്ചു.
Next Story
Adjust Story Font
16

