'ഒന്നാം ക്ലാസിൽ പരീക്ഷ നടത്തിയുള്ള പ്രവേശനം അനുവദിക്കില്ല, ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നടപ്പാക്കും': വി. ശിവൻകുട്ടി
റാഗിങ് വിരുദ്ധ സെല്ലുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു

കോഴിക്കോട്: ഒന്നാം ക്ലാസിൽ പരീക്ഷ നടത്തിയുള്ള പ്രവേശനം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
'ഗുണമേന്മ വർധിപ്പിക്കുന്നതിനായി സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കും. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന സർക്കാറിന്റെ നിലപാട്. മിനിമം മാർക്കില്ലാത്ത വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നൽകും. കുട്ടിയെ തോൽപ്പിക്കില്ല. റാഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റാഗിങ് വിരുദ്ധ സെല്ലുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവർക്ക് അനുമതി നൽകില്ല. എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്' - വി.ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16

