Quantcast

'വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ ഐക്യവും ഒരുമയും സൃഷ്ടിക്കുകയാണ്': ശൈഖ് ഹബീബ് ഉമറിനെക്കുറിച്ച് ഖലീല്‍ ബുഖാരി

ഉത്തര യമനിൽ ചില തീവ്രഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കലുഷിതാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും സമാധാന ജീവിതം സാധ്യമായത് ശൈഖ് ഹബീബിന്റെ സ്വാധീനം കാരണമാണ്

MediaOne Logo

Web Desk

  • Published:

    15 July 2025 8:25 PM IST

വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ ഐക്യവും ഒരുമയും സൃഷ്ടിക്കുകയാണ്: ശൈഖ് ഹബീബ് ഉമറിനെക്കുറിച്ച് ഖലീല്‍ ബുഖാരി
X

ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളും ഖലീല്‍ ബുഖാരിയും

കോഴിക്കോട്: മലപ്പുറം സ്വലാത്ത് ന​ഗർ മഅ്ദിൻ അക്കാദമിയിലൂടെയാണ് നിമിഷപ്രിയ കേസിൽ കാന്തപുരത്തിനായി ഇടപെട്ട ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ പരിചയപ്പെടുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി.

2004 ഡിസംബറിലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തുന്നത്. മഅ്ദിൻ അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടലിനും ആത്മീയ സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നൽകി. 1997ൽ 118 കുട്ടികളുമായി ആരംഭിച്ച മഅ്ദിൻ സ്ഥാപനങ്ങളുടെ വളർച്ചയിൽ നാഴികക്കല്ലായിരുന്നു ആ സന്ദർശനമെന്നും ഖലീൽ ബുഖാരി പറഞ്ഞു.

ഹബീബ് ഉമർ ബിൻ ഹഫീളിനെക്കുറിച്ച് ഖലീൽ അൽ ബുഖാരി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

2017ലെ വൈസനിയം സമ്മേളന പരപാടികളുടെ ഉദ്ഘാടനത്തിനും ഹബീബ് ഉമർ ബിൻ ഹഫീള് എത്തി. മര്കസ് നേളജ് സിറ്റിയിലെ ഇന്ത്യൻ ​ഗ്രാൻഡ് മസ്ജിദിന്റെ ഉദ്ഘാടനം 2022ൽ അദ്ദേഹം നിർവ്വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കുന്ന ഹദീസ് പഠന ക്ലാസിന്റെ വാർഷിക വേദിയായ ഖത്മുൽ ബുഖാരിയിൽ സംബന്ധിക്കുന്നതിനും മഅ്ദിൻ ​ഗ്രാൻ‍ഡ് മസ്ജിദ് വിപുലീകരണം സമർപ്പിക്കുന്നതിനുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനം കേരളത്തിലെത്തിയത്.

മമ്പുറം തങ്ങൾ, പാണക്കാണ് തങ്ങന്മാരുൾപ്പെടെ മുപ്പതോളം സയ്യിദ് കുടുംബങ്ങളുടെ പൂർവ്വികരുടെ ദേശമായ യമനിലെ ഹളർമൗത്തിലെ തരീമിലാണ് അദ്ദേഹത്തിന്റെ ആസ്ഥാനം. കേരളീയ മുസ്ലിം ജീവിതവുമായി ഏറെ അടുപ്പമുള്ള 'ബാഅലവി' സൂഫി ധാരയുടെ ആത്മീയ ഗുരുവായാണ് ഹബീബ് ഉമറിനെ വിശ്വാസികൾ കാണുന്നത്.

തരീമിൽ സ്ഥാപിച്ച 'ദാറുൽ മുസ്തഫാ' എന്ന ഇസ്ലാമിക സർവകലാശാല കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രവർത്തനങ്ങൾ നടത്തുന്ന ശൈഖിൻ്റെ ശിഷ്യന്മാരാണ് അമ്പതോളം രാജ്യങ്ങളിലെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലെ വിദ്യാർത്ഥികൾ നിലവിൽ ദാറുൽ മുസ്തഫയിൽ പഠനം നടത്തി കൊണ്ടിരിക്കുന്നു. യമനിലെ അഭ്യന്തര രാഷ്ട്രീയം പ്രശ്ന കലുശിതമാകുന്നതിനു മുമ്പ് കാന്തപുരം അബൂബക്കർ മുസലിയാരും താനും ഉള്‍പ്പെടെ പണ്ഡിതരും വിദ്യാർത്ഥികളും ദാറുൽ മുസത്വഫയിലെ വിവധ പരിപാടികളിൽ സന്ദർശിക്കാറുണ്ടായിരുന്നു.

ഐ എസ്, അൽ ഖ്വയ്ദ പോലുള്ള അതിതീവ്ര ഗ്രൂപ്പുകളും അവരുടെ ആശയ സ്വാധീനമുള്ളവരും മാത്രമാണ് ശൈഖ് ഹബീബ് ഉമറിനെ അം​ഗീകരിക്കാത്തവർ. ഉത്തര യമനിൽ ചില തീവ്രഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കലുഷിതാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും ഇന്നും സമാധാന ജീവിതം സാധ്യമായത് ശൈഖ് ഹബീബിൻ്റെ സ്വാധീനം കാരണമാണ്. വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ ഐക്യവും ഒരുമയും സൃഷ്ടിക്കുന്നതിനുള്ള വിവിധ അന്താരാഷ്ട്ര പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

2007ൽ പുറത്തിറക്കിയ "നമ്മളും നിങ്ങൾക്കും ഇടയിലുള്ള ഒരു പൊതു വചനം" (A Common Word Between Us and You) എന്ന ക്രൈസ്തവ - മുസ്ലിം സൗഹാർദ്ദ രേഖയുടെ ആശയാടിത്തറക്ക് രൂപം നൽകുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. മാർപ്പാപ്പയടക്കമുള്ളവർ ഇതിന് പിന്തുണ നൽകി. ലോകത്തിലെ എല്ലാ പ്രധാന ഇസ്ലാമിക രാജ്യങ്ങളെയും പ്രദേശങ്ങളെയും ഈ സന്ദേശത്തിൽ പ്രതിനിധീകരിക്കുന്നു, ഇത് ലോകത്തിലെ എല്ലാ സഭകളുടെയും നേതാക്കൾക്കും, എല്ലായിടത്തുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടിയുള്ളതാണ്

TAGS :

Next Story