Quantcast

കിഫ്‌ബി മസാല ബോണ്ട്‌ കേസ്; ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്ന് ഐസകിന്റെ മറുപടി

തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    23 Jan 2024 4:07 AM GMT

thomas isaac,ED,Kifbi Masala Bond Case,latest malayalam news,കിഫ്‌ബി മസാല ബോണ്ട്‌,തോമസ് ഐസക്,ഇഡി
X

കൊച്ചി: കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്ക്. മസാല ബോണ്ട ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) ക്ക് മറുപടി നൽകി. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു.

കേസിൽ കഴിഞ്ഞദിവസം ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക് അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടുകൂടിയാണ് ഏഴുപേജുള്ള മറുപടി ഇ.ഡിയുടെ നോട്ടീസിന് നൽകിയിരിക്കുന്നത്.

തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങൾ തീരുമാനിച്ചത്. ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നു. ധനമന്ത്രിസ്ഥാനം ഒഴിഞ്ഞതോട് കൂടി തനിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും തോമസ് ഐസക് നൽകിയ മറുപടിയിൽ പറയുന്നു.


TAGS :

Next Story