കിഫ്ബി ടോൾ പിരിവ്: എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം വച്ചത് മുഖ്യമന്ത്രി
യോഗത്തിൽ ഘടകകക്ഷികൾ ആരും എതിർപ്പ് രേഖപ്പെടുത്തിയില്ല
തിരുവനന്തപുരം : കിഫ്ബി ടോൾ പിരിവ് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം വച്ചത് മുഖ്യമന്ത്രി. മാസങ്ങൾക്ക് മുൻപുള്ള എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ട് വെച്ചത്.
കേന്ദ്രം സാമ്പത്തികമായ ഞെരുക്കം കേരളത്തിനോട് കാണിക്കുന്നുവെന്നും ആവശ്യമായ സഹായം നൽകുന്നില്ലെന്നും കിഫ്‌ബി വഴി എടുത്ത വായ്പ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി മാറ്റുന്നുവെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു. ഇതോടെ കിഫ്‌ബി വഴി പണം എടുക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറിയെന്നും ഈ പശ്ചാത്തലത്തിൽ കിഫ്ബ് വഴി നിർമ്മിച്ച സംവിധാനങ്ങൾ വഴി പണം കണ്ടെത്താനുള്ള ശുപാർശ കിഫ്ബിയുടെ ഭാഗത്ത് നിന്ന് വന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനുള്ള ആലോചനങ്ങൾ നടക്കുന്നുവെന്നും അന്തിമ തിരുമാനമാകുമ്പോൾ അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ഘടകകക്ഷികൾ ആരും എതിർപ്പ് രേഖപ്പെടുത്തിയില്ല.
Adjust Story Font
16

