Quantcast

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റില്‍ കൂറ്റന്‍ രാജവെമ്പാല

കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ കാറിലാണ് രാജവെമ്പാല കയറിയത്

MediaOne Logo

Web Desk

  • Published:

    7 April 2023 7:15 AM IST

king cobra
X

ബോണറ്റില്‍ കയറിയ രാജവെമ്പാലയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തി ഇട്ടിരുന്ന കാറിന്‍റെ ബോണറ്റിൽ രാജവെമ്പാല കയറി . പരിഭ്രാന്തിക്കൊടുവിൽ പാമ്പുപിടിത്തക്കാരൻ രതീഷ് എത്തി പാമ്പിനെ പിടികൂടി. തിരുവനന്തപുരം കോട്ടൂരാണ് സംഭവം.

കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ നോക്കി നിൽക്കെ പാമ്പ് കാറിന്‍റെ ബോണറ്റിൽ കടന്ന് ഇരിപ്പായി. പേടിച്ച വീട്ടുകാർ ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പിൽ വിവരമറിയിച്ചു. പാമ്പു പിടിത്തക്കാരനായ മുതിയാവിള സ്വദേശി രതീഷ്‌ എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അഞ്ചു വയസ് പ്രായമുള്ള പെൺ രാജവെമ്പാലയാണ്. പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.



TAGS :

Next Story