Quantcast

കേന്ദ്രഫണ്ട് പാഴാക്കി കിർത്താഡ്സ്; ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയത്തിനുള്ള ഫണ്ട് ചെലവഴിച്ചില്ല

മ്യൂസിയം നിർമിക്കുന്നതിനുള്ള ഏജന്‍സിയെ കണ്ടെത്തുന്നത് വൈകിയതാണ് കാരണമെന്നാണ് കിർത്താർഡ്സിന്‍റെ വിശദീകരണം.

MediaOne Logo

Web Desk

  • Updated:

    2021-07-25 05:18:24.0

Published:

25 July 2021 5:11 AM GMT

കേന്ദ്രഫണ്ട് പാഴാക്കി കിർത്താഡ്സ്; ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയത്തിനുള്ള ഫണ്ട് ചെലവഴിച്ചില്ല
X

ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയത്തിനുള്ള കേന്ദ്ര ഫണ്ട് മൂന്നു വർഷമായിട്ടും ചിലഴിക്കാതെ കിർത്താർഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്‍റ് സ്റ്റഡീസ് ഓഫ് എസ്.സി ആന്‍ഡ് എസ്.ടി). 2018 ല്‍ 7.19 കോടി അനുവദിച്ച പദ്ധതിക്കായി ഇതുവരെ ചിലവാക്കിയത് 25.39 ലക്ഷം മാത്രമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മറ്റ് പദ്ധതികളിലായി നാലു കോടിരൂപയും ചിലവഴിച്ചില്ല.

മ്യൂസിയം നിർമിക്കുന്നതിനുള്ള ഏജന്‍സിയെ കണ്ടെത്തുന്നത് വൈകിയതാണ് കാരണമെന്നാണ് കിർത്താർഡ്സിന്‍റെ വിശദീകരണം. നിര്‍മാണ ഏജന്‍സിയെ തെരഞ്ഞെടുത്തതായും നടപടികള്‍ വേഗത്തിലാക്കുമെന്നും കിർത്താർഡ്സ് അധികൃതര്‍ വ്യക്തമാക്കി. മ്യൂസിയം എവിടെ സ്ഥാപിക്കണം എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായിരുന്നു. കിര്‍ത്താഡ്സിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോഴിക്കോട് തന്നെ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം.

ദേശീയ സമരചരിത്രത്തിലും പ്രാദേശിക അവകാശ പോരാട്ടങ്ങളിലും കേരളത്തിലെ ഗോത്രവർഗങ്ങള്‍ വഹിച്ച പങ്ക് പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനാണ് ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയം എന്ന പദ്ധതി മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി 2016ൽ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കിർതാഡ്സിന് മ്യൂസിയം അനുവദിച്ചുകിട്ടിയത്.

TAGS :

Next Story