Quantcast

എസ്എൻഡിപി മുൻ ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണം; ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; വെള്ളാപ്പള്ളിയും തുഷാറും പ്രതികൾ

വെള്ളാപ്പള്ളി നടേശനും തുഷാറിനും മാനേജർ കെ.എൽ അശോകനും എതിരെ അടക്കം മഹേഷിന്റെ കുറിപ്പിൽ പരാമർശങ്ങളുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ പൊലീസ്​ കേസ്​ എടുത്തിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2026-06-10 06:21:36

Published:

10 Jun 2026 10:45 AM IST

എസ്എൻഡിപി മുൻ ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണം; ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; വെള്ളാപ്പള്ളിയും തുഷാറും പ്രതികൾ
X

കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫിസ്​ സെക്രട്ടറി കെ.കെ മഹേഷന്റെ മരണത്തിൽ ആറ്​ വർഷം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. വെള്ളാപ്പള്ളി നടേശനും തുഷാർ ​വെള്ളാപ്പള്ളിയും അടക്കം പ്രതികളായ കേസിലാണ്​ അന്വേഷണം നടക്കാത്തത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ്​ ഈ അവസ്ഥ.

2020 ജൂൺ 24നാണ്​ കണിച്ചുകുളങ്ങരയിലെ എസ്​എൻഡിപി ഓഫിസിൽ മഹേഷ​നെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്​. 32 പേജുള്ള ആത്മഹത്യ കുറിപ്പും കത്തും ഉൾപ്പെടെ കണ്ടെടുത്തിരുന്നു. കുറിപ്പിലും കത്തിലും വെള്ളാപ്പള്ളി നടേശനും തുഷാറിനും മാനേജർ കെ.എൽ അശോകനും എതിരെ അടക്കം പരാമർശങ്ങളുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ പൊലീസ്​ കേസ്​ എടുത്തില്ല. ആലപ്പുഴ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നിയമപോരാട്ടം നടത്തിയതോടെ 2022 അവസാനമാണ്​​​ കേസ്​ എടുത്തത്​. വെള്ളാപ്പള്ളിയാണ്​ ഒന്നാം പ്രതി​.

പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. കോടതി ​മേൽനോട്ടം ആവശ്യപ്പെട്ട്​ കുടുംബം ഹരജി നൽകിയെങ്കിലും ആലപ്പുഴ കോടതി തള്ളി. ഈ കോടതി വിധിയിൽ അന്വേഷണ സംഘം ആത്മഹത്യ കുറിപ്പ്​ വ്യക്തമായി പരിശോധിച്ചിട്ടില്ലെന്ന കാര്യം പറയുന്നുണ്ട്​​. ഒപ്പം മരണ തീയതിയും​ തെറ്റായാണ്​ ​രേഖപ്പെടുത്തിയിട്ടുള്ളത്​. 2020 ജൂൺ 24 എന്നത്​ 2022 ജൂൺ 24 എന്നാണ്​ രേഖപ്പെടുത്തിയിട്ടുള്ളത്​.

2016​ലെ നിയമസഭ ​തെരഞ്ഞെടുപ്പിൽ ചേർത്തലയിലെ ബിഡിജെഎസ്​ സ്ഥാനാർഥിയായ പി.എസ്​ രാജീവിനെ മഹേഷന്റെ മരണത്തിന്​ ഉത്തരവാദിയാക്കാനും ശ്രമമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്നവരെ ​ചോദ്യം ചെയ്യാതിരുന്ന​ പൊലീസ്​, അന്വേഷണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ പി.എസ്​ രാജീവി​നെ നാലിലധികം പ്രാവശ്യമാണ്​ ​ചോദ്യം ചെയ്​തത്​.

മഹേഷന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ എസ്എൻഡിപി യോഗത്തിലും മൈക്രോഫിനാൻസിലും എസ്എൻ ​ട്രസ്​റ്റ്​ നിയമനങ്ങളിലും അടക്കം നടത്തിയ ക്രമക്കേടുകൾ പുറത്തുവരുമെന്ന്​ വ്യക്തമാണ്​. ഈ തട്ടിപ്പുകൾ കൂടി പുറത്തുവരാതിരിക്കാനാണ്​ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നതെന്നാണ്​ പരാതി. വി.എം സുധീരൻ നൽകിയ കത്തി​ൽ യുഡിഎഫ്​ സർക്കാർ കാര്യക്ഷമമായ അ​ന്വേ​ഷണം നടത്തുമെന്ന പ്രതീക്ഷയാണ്​ ഇ​പ്പോഴുള്ളത്​.

TAGS :

Next Story