'തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല'; കുഞ്ഞികൃഷ്ണനെതിരെ നടപടി സൂചന നൽകി കെ.കെ രാഗേഷ്
പാർട്ടിക്ക് പാർട്ടിയുടെതായ രീതിയുണ്ടെന്നും രാഗേഷ് പറഞ്ഞു

കണ്ണൂര്‍: കുഞ്ഞികൃഷ്ണനെതിരെ നടപടി സൂചന നൽകി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. പാർട്ടിക്ക് പാർട്ടിയുടെതായ രീതിയുണ്ടെന്നും രാഗേഷ് പറഞ്ഞു.
ഫണ്ട് തട്ടിപ്പ് സംബന്ധിച്ച കമ്മീഷൻ കണ്ടെത്തൽ അംഗീകരിച്ചെന്ന കെ.കെ രാഗേഷിന്‍റെ പ്രസ്താവന തള്ളി കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയിരുന്നു. രാഗേഷിന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കമ്മീഷൻ കണ്ടെത്തലിൽ പ്രതിഷേധിച്ച് എട്ട് മാസത്തോളം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു. ഭൂമി ഇടപാടിലും ഇ.പി ജയരാജനെതിരായ ആരോപണങ്ങളിലും കമ്മീഷന് മുന്നിൽ തെളിവ് ഹാജരാക്കാൻ സാധിച്ചിരുന്നില്ല. നേരത്തെ ഉന്നയിച്ച വിഷയങ്ങളിൽ നടപടി എടുക്കാത്തിനാലാണ് പരസ്യ പ്രതികരണം നടത്തിയതെന്നും കുഞ്ഞിക്കൃഷ്ണൻ പറയുന്നു.
കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എം.വി ജയരാജനും പറഞ്ഞു. പാർട്ടി അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ല. പ്രസ്താവന പാർട്ടിയെ തകർക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

