'ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയരംഗത്ത് തുടരരുതെന്ന സന്ദേശമാണ് രാഹുലിൻ്റെ പുറത്താക്കല്‍': കെ. കെ രമ
സിപിഎം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും കെ. കെ രമ പറഞ്ഞു

കോഴിക്കോട്: ബലാത്സംഗ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ് നടപടി ധാർമികതയില്ലാത്തവർ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന സന്ദേശമാണ് നൽകുന്നതെന്ന് കെകെ രമ എംഎൽഎ.
സിപിഎം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും കെകെ രമ പറഞ്ഞു. രാഹുല്‍ ആരോപണം തെരഞ്ഞെടുപ്പില്‍ ചർച്ചയല്ല. പൊതുപ്രവർത്തനത്തിൽ ധാർമികത പുലർത്തണോ എന്നത് പൊതുപ്രവർത്തകർ തീരുമാനിക്കേണ്ട കാര്യമാണ്. കോൺഗ്രസ് പാർട്ടി ശക്തമായ നിലപാട് എടുത്തു. ഇത് ഒരു പ്രതീക്ഷയാണ് നൽകുന്നത്.
സിപിഎമ്മിൽ ഇപ്പോഴും അത്തരം ആളുകൾ തുടരുകയാണ്. അവർ തീവ്രത അളക്കുകയും പാർട്ടി കോടതി തീരുമാനിക്കുകയും ചെയ്യുകയാണ്. കോൺഗ്രസ് പാർട്ടി നിലപാട് മറ്റ് പാർട്ടികൾക്കുകൂടി മാതൃകയാണെന്നും കെ. കെ രമ പറഞ്ഞു.
Next Story
Adjust Story Font
16

