Quantcast

'കൈ പൊട്ടിയില്ല എന്ന പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കും': എം.വി ഗോവിന്ദന് കെ.കെ രമയുടെ വക്കീൽ നോട്ടീസ്

സച്ചിൻദേവ് എം.എൽ.എയ്ക്കും ദേശാഭിമാനി പത്രത്തിനും സമാനരീതിയിൽ നോട്ടീസയച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-10 12:19:00.0

Published:

10 April 2023 12:06 PM GMT

KK Rema sends legal notice to MV Govindan
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കെ.കെ രമ എം.എൽ.യുടെ നോട്ടീസ്. തന്റെ കൈ പൊട്ടിയിട്ടില്ല എന്ന പ്രസ്താവ പിൻവലിക്കണമെന്നാണാവശ്യം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നും എം.എൽ.എ അറിയിച്ചിട്ടുണ്ട്. സച്ചിൻദേവ് എം.എൽ.എയ്ക്കും ദേശാഭിമാനി പത്രത്തിനും സമാനരീതിയിൽ നോട്ടീസയച്ചു.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തിലാണ് കെ.കെ. രമയുടെ കൈക്ക് പരിക്കേറ്റത്. എന്നാൽ കൈ പൊട്ടിയിട്ടില്ല എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണമുണ്ടായി. പിന്നാലെയാണ് പത്രസമ്മേളനത്തിൽ ഇതിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ പ്രസ്താവനയിറക്കിയത്. കെ.കെ രമയുടെ കൈ പൊട്ടിയിട്ടില്ലെന്ന് ഇതിനോടകം തന്നെ വാർത്തകളുണ്ടല്ലോ എന്നായിരുന്നു ഗോവിന്ദന്റെ പരാമർശം. തുടർന്ന് സച്ചിൻ ദേവ് എം.എൽ.എയുൾപ്പടെ ആരോപണങ്ങളുമായി രംഗത്തെത്തി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലും സമാന രീതിയിൽ പ്രചരണങ്ങളുണ്ടായിരുന്നു.

ഇതിനെതിരെയാണ് കെ.കെ രമയുടെ വക്കീൽ നോട്ടീസ്. 15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണാവശ്യം. ഇല്ലെങ്കിൽ കോടതി നടപടികളിലേക്ക് കടക്കും എന്നും അറിയിച്ചിട്ടുണ്ട്. നേരത്തേ ഡിജിപിക്കും സൈബർ സെല്ലിനുമടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നാണ് എം.എൽ.എ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story