Quantcast

'കേരളത്തിലെ എൽഡിഎഫ് പരാജയത്തിന് കാരണം എസ്ഐആർ എന്ന് പറയാൻ കഴിയില്ല, പല കാരണങ്ങളിൽ ഒന്നാകാം'; കെ.കെ ശൈലജ

യുഡിഎഫ് എസ്ഐആറിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം നിന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Updated:

    2026-10-09 08:23:16

Published:

9 Oct 2026 11:30 AM IST

കേരളത്തിലെ എൽഡിഎഫ് പരാജയത്തിന് കാരണം എസ്ഐആർ എന്ന് പറയാൻ കഴിയില്ല, പല കാരണങ്ങളിൽ ഒന്നാകാം; കെ.കെ ശൈലജ
X

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് പരാജയത്തിന് കാരണം എസ്ഐആർ എന്ന് പറയാൻ കഴിയില്ലെന്ന് കെ.കെ ശൈലജ. പല കാരണങ്ങളിൽ ഒന്ന് ആകാം എസ്ഐആർ എന്നും ഇടത് പക്ഷ സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നില്ലെന്നും യു‍ഡിഎഫ് എസ്ഐആറിനെ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭീതി പരത്താൻ ഉപയോഗിച്ചെന്നും അവർ വ്യക്തമാക്കി.

എസ്ഐആർ എല്ലായിടത്തുമെന്ന പോലെ ഒരു കാരണം മാത്രമാണെന്നും അതിലുപരി യുഡിഎഫ് എസ്ഐആറിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം നിന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് കാരണം വോട്ടര്‍ പട്ടികയിലെ എസ്.ഐ.ആര്‍ പ്രക്രിയയാണെന്ന കോക്റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

TAGS :

Next Story