Quantcast

കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്

കെ.എം മാണി എന്നതിനു പകരം "ക.എം.മാണി " എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-26 06:30:14.0

Published:

26 Jan 2024 6:21 AM GMT

കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്
X

കോട്ടയം: കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്. പാലാ - ഈരാറ്റുപേട്ട റോഡിൽ സ്ഥാപിച്ച ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ ബോർഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.

കെ.എം മാണി എന്നതിനു പകരം "ക.എം.മാണി " എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ബോർഡിൽ അക്ഷരത്തെറ്റും കടന്ന് കൂടിയിട്ടുണ്ട്. അതേസമയം ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് പാലാ നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരൻ്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

കെ.എം മാണിയുടെ ആത്മകഥയെ ചൊല്ലി വാക്പോര്; മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ചെന്നിത്തല

തിരുവനന്തപുരം: എതിർ മുന്നണി പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ.എം മാണിക്ക് സ്വന്തം മുന്നണിയിൽ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാർ കോഴക്കേസിൽ തന്നെ പെടുത്താൻ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയിൽ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി.

ബാർ കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരം...'രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചു. താൻ അതിനു വില കൽപ്പിച്ചില്ല. ഇതോടെ തനിക്കെതിരായ ഒരു വടിയായി ബാർകോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു'... ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് രമേശ് മനസ്സിൽ കണ്ടിരിക്കാം എന്നാണ് കെ. എം മാണി ആത്മകഥയിൽ പറയുന്നത്.. ഇത് ഉദ്ദേശിച്ചാണ് ആത്മകഥ പ്രകാശനം ചെയ്ത മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്.

മാണി സാർ പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്, ഞാനും പുസ്കതമെഴുതും അതിൽ എല്ലാം ഉണ്ടാകുമെന്നുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. രാഷ്ട്രീയത്തിലിറങ്ങാൻ കെ.എം മാണി തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജേസഫ് പറഞ്ഞു. യുഡിഎഫിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരിന്നു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.

TAGS :

Next Story