Quantcast

ഭരണകൂട ഭീകരതയ്ക്കെതിരേ നാം പ്രതിഷേധിച്ചു തുടങ്ങാത്തത് ആദ്യ ഇരയല്ലാത്തത് കൊണ്ടാണെങ്കിൽ അതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്- കെ.എം. ഷാജി

ഒരു ഗവൺമെന്‍റിന്‍റെ തുടർച്ചക്ക് ജനങ്ങൾ നൽകിയ മാൻഡേറ്റ് രാജാധികാരത്തിന്‍റെ പിൻതുടർച്ചാവകാശമായിട്ടാണ് ഭരണകൂടവും അതിന്‍റെ പാർട്ടിയും കണക്കാക്കുന്നതെങ്കിൽ കേരളം ഭയപ്പെട്ട് തുടങ്ങേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Aug 2021 4:16 PM GMT

ഭരണകൂട ഭീകരതയ്ക്കെതിരേ നാം പ്രതിഷേധിച്ചു തുടങ്ങാത്തത് ആദ്യ ഇരയല്ലാത്തത് കൊണ്ടാണെങ്കിൽ അതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്- കെ.എം. ഷാജി
X

സംസ്ഥാനത്തെ പൊലീസ് നടപടികൾക്കെതിരേ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായി കെ.എം. ഷാജി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളോട് ഭരണകൂടം സ്വീകരിച്ച സമീപനങ്ങൾ കേരള ജനതക്ക് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിൽ ആദിവാസി മൂപ്പനും മകനും അക്രമിക്കപ്പെട്ടത്, ആറളത്ത് ആദിവാസികളെ തട്ടികൊണ്ട് പോയി മർദിച്ചത്, കല്ലിക്കണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബൂബക്കർ യമാനിയെ അക്രമിച്ചത് എന്നീ സംഭവങ്ങളാണ് ഷാജി ഉദാഹരണങ്ങളായി കാണിക്കുന്നത്.

ഈ മൂന്ന് സംഭവങ്ങളിലും പോലീസോ സി.പി.എമ്മുകാരോ ആരോപണ വിധേയരായി മറുപക്ഷത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഗവൺമെന്‍റിന്‍റെ തുടർച്ചക്ക് ജനങ്ങൾ നൽകിയ മാൻഡേറ്റ് രാജാധികാരത്തിന്‍റെ പിൻതുടർച്ചാവകാശമായിട്ടാണ് ഭരണകൂടവും അതിന്‍റെ പാർട്ടിയും കണക്കാക്കുന്നതെങ്കിൽ കേരളം ഭയപ്പെട്ട് തുടങ്ങേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

നാം പ്രതിഷേധിച്ചു തുടങ്ങാത്തത് ആദ്യ ഇരയല്ലാത്തത് കൊണ്ടാണെങ്കിൽ അതൊരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്ന് അക്രമ സംഭവങ്ങളോട് ഭരണകൂടം സ്വീകരിച്ച സമീപനങ്ങൾ കേരള ജനതക്ക് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അട്ടപ്പാടിയിൽ ആദിവാസി മൂപ്പനും മകനും അക്രമിക്കപ്പെട്ടത്, ആറളത്ത് ആദിവാസികളെ തട്ടികൊണ്ട് പോയി മർദ്ദിച്ചത്, കല്ലിക്കണ്ടിയിൽ എസ്‌.കെ.എസ്.എസ് എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കർ യമാനിയെ അക്രമിച്ചത് ഈ മൂന്ന് സംഭവങ്ങളിലും പോലീസോ സി.പി.എമ്മുകാരോ ആരോപണ വിധേയരായി മറുപക്ഷത്തുണ്ട്.

ഒരു ഗവൺമെൻ്റിൻ്റെ തുടർച്ചക്ക് ജനങ്ങൾ നൽകിയ മാൻഡേറ്റ് രാജാധികാരത്തിൻ്റെ പിൻതുടർച്ചാവകാശമായിട്ടാണ് ഭരണകൂടവും അതിൻ്റെ പാർട്ടിയും കണക്കാക്കുന്നതെങ്കിൽ കേരളം ഭയപ്പെട്ട് തുടങ്ങേണ്ടിയിരിക്കുന്നു. സ്റ്റേറ്റ് എന്നത് പാർട്ടി സ്റ്റേറ്റ് എന്ന അവസ്ഥയിലേക്ക് ചിറക് വിരിക്കുമ്പോൾ ജനങ്ങൾക്ക് മേൽ ഒരു കഴുകൻ്റെ നിഴൽ പരക്കും.

ആ കരിനിഴൽ താഴ്‌ന്നു വരുന്നത് ആരിലേക്കായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. നാം പ്രതിഷേധിച്ചു തുടങ്ങാത്തത് ആദ്യ ഇരയല്ലാത്തത് കൊണ്ടാണെങ്കിൽ അതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്. ഈ ഭീകരതയുടെ ചരിത്ര പാഠങ്ങൾ വായിച്ചെടുക്കാൻ രാജ്യാതിർത്തികൾ കടന്ന് പോകേണ്ടതില്ല.

TAGS :

Next Story