‘സി.എച്ച് ഉയർത്തിയ വാഴ്സിറ്റിയിൽ യൂണിയൻ ചെയർപേഴ്സനായി തട്ടമിട്ട പി.കെ ഷിഫാന എന്ന എംഎസ്എഫുകാരി'; അഭിനന്ദനവുമായി കെ.എം ഷാജി
'കൈലി ഉടുത്ത കാക്കാമാരുടെയും കാച്ചി ഉടുത്ത മാപ്പിള പെണ്ണുങ്ങളുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് ഇല്ലെന്ന് പരിഹസിച്ചിരുന്ന ആളുകൾക്ക് മുന്നിൽ തലയുയർത്തി നിന്ന് സിഎച്ചിന്റെ പിന്മുറക്കാർ'

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എംഎസ്എഫിന്റെ ആദ്യ ചെയർപേഴ്‌സണായി തെരഞ്ഞെടുത്ത പി കെ ഷിഫാനക്കും യുഡിഎസ്എഫിനും അഭിനന്ദനുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി.
കൈലി ഉടുത്ത കാക്കാമാരുടെയും കാച്ചി ഉടുത്ത മാപ്പിള പെണ്ണുങ്ങളുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് ഇല്ല എന്ന് പരിഹസിച്ചിരുന്ന ആളുകൾക്ക് മുന്നിൽ തലയുയർത്തി നിന്ന് സി എച്ചിന്റെ പിന്മുറക്കാർ ഉന്നത കലാലയങ്ങളുടെ നടുത്തളങ്ങൾ അലങ്കരിക്കുകയാണെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
'തിരുവനന്തപുരത്തെ കോട്ടൺ ഹിൽസ് സ്കൂളിൽ നിന്നും പുറത്തിറങ്ങി വരുന്ന പെൺ മക്കളെ നോക്കി അത് പോലെ തട്ടമിട്ട മാപ്പിള പെൺകുട്ടികൾ കലാലയങ്ങളിൽ നിന്നും ഇറങ്ങി വരുന്നത് സ്വപ്നം കണ്ട മഹാ മനീഷി, സി എച്ച്, ഉയർത്തിയ വാഴ്സിറ്റിയിൽ തട്ടമിട്ട പി കെ ഷിഫാന എന്ന എം എസ് എഫുകാരി യൂണിയൻ ചെയർപേഴ്സൺ ആയിരിക്കുന്നു.പ്രിയ അനുജന്മാർ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തിലുള്ള എം എസ് എഫിന്റെ ചുണക്കുട്ടികളുടെ അഭിമാനർഹമായ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടങ്ങൾ'... ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, 45 വർഷം മുൻപ് എസ്എഫ്ഐ-എംഎസ്എഫ് മുന്നണിയിൽ ടി.വി.പി ഖാസിം സാഹിബ് ചെയർപേഴ്സണായ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയർപേഴ്സണ്‍ സ്ഥാനം ലഭിക്കുന്നത്. അഞ്ച് ജനറൽ പോസ്റ്റിലും എംഎസ്എഫ്- കെഎസ്‌യു പ്രതിനിധികൾക്കാണ് വിജയം. ചെയർപേഴ്സണ്‍, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എംഎസ്എഫ് പ്രതിനിധികള്‍ ഒരുമിച്ച് ജയിക്കുന്നത് ചരിത്രത്തിലാദ്യമാണ്.
കെ.എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
'തിരുവനന്തപുരത്തെ കോട്ടൺ ഹിൽസ് സ്കൂളിൽ നിന്നും പുറത്തിറങ്ങി വരുന്ന പെൺ മക്കളെ നോക്കി അത് പോലെ തട്ടമിട്ട മാപ്പിള പെൺകുട്ടികൾ കലാലയങ്ങളിൽ നിന്നും ഇറങ്ങി വരുന്നത് സ്വപ്നം കണ്ട മഹാ മനീഷി, സി എച്ച്, ഉയർത്തിയ വാഴ്സിറ്റിയിൽ തട്ടമിട്ട പി കെ ഷിഫാന എന്ന എം എസ് എഫ് കാരി യൂണിയൻ ചെയർ പേഴ്സൺ ആയിരിക്കുന്നു!!
കൈലി ഉടുത്ത കാക്കാമാരുടെയും കാച്ചി ഉടുത്ത മാപ്പിള പെണ്ണുങ്ങളുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് ഇല്ല എന്ന് പരിഹസിച്ചിരുന്ന ആളുകൾക്ക് മുന്നിൽ തലയുയർത്തി നിന്ന് സി എച്ചിന്റെ പിന്മുറക്കാർ ഉന്നത കലാലയങ്ങളുടെ നടുത്തളങ്ങൾ അലങ്കരിക്കുകയാണ്.
പ്രിയ അനുജന്മാർ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തിലുള്ള എം എസ് എഫിന്റെ ചുണക്കുട്ടികളുടെ അഭിമാനർഹമായ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടങ്ങൾ!!
എസ് എഫ് ഐ യുടെ ഗുണ്ടായിസത്തെയും, ഭരണത്തിന്റെ ആനുകൂല്യത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച എല്ലാ ജനാധിപത്യ വിരുദ്ധ നടപടികളെയും അതിജയിച്ചു തിളക്കമാർന്ന വിജയം വരിച്ച യു ഡി എസ് എഫ് സാരഥികൾക്കും, അതിന് നേതൃത്വം നൽകിയ
നവാസിനും നജാഫിനും എം എസ് എഫ് ടീമിനും അഭിനന്ദനങ്ങൾ!'
Adjust Story Font
16

