Quantcast

ഹരിതയിലെ പെണ്‍കുട്ടികള്‍ മമത ബാനര്‍ജിയെ മാതൃകയാക്കണമെന്ന് കെ.എം ഷാജി

സ്ത്രീകളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറാന്‍ ഉപയോഗിക്കരുതെന്നും ഷാജി പറഞ്ഞു. പാര്‍ട്ടിക്ക് പുറത്തുപോയാല്‍ മാര്‍ക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണുകയാണ് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    28 Sept 2021 4:25 PM IST

ഹരിതയിലെ പെണ്‍കുട്ടികള്‍ മമത ബാനര്‍ജിയെ മാതൃകയാക്കണമെന്ന് കെ.എം ഷാജി
X

ഹരിതയിലെ പെണ്‍കുട്ടികള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മാതൃകയാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്ത്രീകള്‍ കരുത്താര്‍ജിക്കുന്ന കാലമാണിത്. സ്ത്രീകള്‍ ഭരണരംഗത്ത് വരുന്നിടത്ത് മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ഷാജി പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സ്ത്രീകളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറാന്‍ ഉപയോഗിക്കരുതെന്നും ഷാജി പറഞ്ഞു. പാര്‍ട്ടിക്ക് പുറത്തുപോയാല്‍ മാര്‍ക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണുകയാണ് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗില്‍ ജെന്‍ഡര്‍ പൊള്ളിറ്റിക്‌സില്ലെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സാമുദായിക രാഷ്ട്രീയമാണ് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലീഗുകാരാവുമ്പോള്‍ തന്നെ അടിസ്ഥാനപരമായി മുസ്‌ലിമാണെന്ന ബോധ്യമാണ് വേണ്ടതെന്നും നൂര്‍ബിന പറഞ്ഞു.

TAGS :

Next Story