Quantcast

'ഭക്ഷ്യവിഷബാധ ഏൽക്കുംമുൻപ് പി.കെ കുഞ്ഞനന്തനെ ജയിലിൽ ഒരു വി.ഐ.പി സന്ദർശിച്ചു'; മരണത്തില്‍ ദുരൂഹത ആവർത്തിച്ച് കെ.എം ഷാജി

ദുരൂഹത ആരോപിച്ചതിന് തന്റെ പേരിൽ കേസെടുക്കാൻ ധൈര്യമുണ്ടോ എന്ന് ഷാജി ചോദിച്ചു

MediaOne Logo

Web Desk

  • Published:

    14 April 2024 8:44 AM GMT

ഭക്ഷ്യവിഷബാധ ഏൽക്കുംമുൻപ് പി.കെ കുഞ്ഞനന്തനെ ജയിലിൽ ഒരു വി.ഐ.പി സന്ദർശിച്ചു; മരണത്തില്‍ ദുരൂഹത ആവർത്തിച്ച് കെ.എം ഷാജി
X

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏൽക്കുംമുൻപ് ജയിലിൽ ഒരു വി.ഐ.പി സന്ദർശിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ദുരൂഹത ആരോപിച്ചതിന് തന്റെ പേരിൽ കേസെടുക്കാൻ ധൈര്യമുണ്ടോ എന്ന് ഷാജി ചോദിച്ചു.

പേരാമ്പ്രയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഷാജിയുടെ പരാമർശം. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചയ്ക്കുമുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു വി.ഐ.പി സന്ദർശനം നടത്തിയിട്ടുണ്ട്. ബാക്കി കേസ് വന്നിട്ടു പറയാം. അന്വേഷണ ഏജൻസികൾ വരട്ടെ. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ

കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചതിൽ തനിക്കെതിരെ കേസെടുക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ട് കേസെടുത്തില്ല. ധൈര്യമുണ്ടെങ്കിൽ ഒരു എഫ്.ഐ.ആർ ഇടണം. കേസെടുത്താൽ സി.പി.എം നടത്തുന്ന നിരവധി കൊലപാതകക്കേസുകളുടെ ചുരുളഴിക്കാൻ അന്വേഷണ ഏജൻസികൾക്കുള്ള അവസരമാകും അതെന്നും ഷാജി പറഞ്ഞു.

കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചതെന്നായിരുന്നു നേരത്തെ ഷാജി ആരോപിച്ചത്. ടി.പി കൊലക്കേസിൽ സി.പി.എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി ആരോപിച്ചിരുന്നു.

ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെട്ടു. കുറച്ച് ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ കൊലപാതകക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം ഷാജി പറഞ്ഞു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി.കെ കുഞ്ഞനന്തൻ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടയിലായിരുന്നു മരണം. ടി.പി വധക്കേസിൽ 13-ാം പ്രതിയായിരുന്നു.

Summary: 'PK Kunjananthan was visited by a VIP in jail before he suffered food poisoning'; KM Shaji repeats the mystery in his death

TAGS :

Next Story