Quantcast

അഴീക്കോട്ട് ഷാജി വീണു; അട്ടിമറിച്ചത് കെവി സുമേഷ്‌

തുടർച്ചയായി രണ്ടു തവണ ഷാജി ജയിച്ച മണ്ഡലമാണിത്

MediaOne Logo

Web Desk

  • Updated:

    2021-05-02 09:10:31.0

Published:

2 May 2021 2:39 PM IST

അഴീക്കോട്ട് ഷാജി വീണു; അട്ടിമറിച്ചത് കെവി സുമേഷ്‌
X

അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും മുസ്‌ലിംലീഗ് നേതാവുമായ കെഎം ഷാജിക്ക് തോൽവി. എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷാണ് ഷാജിയെ മലർത്തിയടിച്ചത്. 5605 വോട്ടിനാണ് ഷാജിയുടെ തോൽവി. തുടർച്ചയായി രണ്ടു തവണ ഷാജി ജയിച്ച മണ്ഡലമാണിത്.

മുതിർന്ന നേതാവ് പി ജയരാജൻ നേരിട്ടാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ് കെവി സുമേഷ്.

അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി ജയിച്ചിരുന്നത്. ഇത്തവണ ജനകീയ അടിത്തറയുള്ള, മൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷിനെയാണ് എൽഡിഎഫ് ഷാജിക്കെതിരെ രംഗത്തിറക്കിയത്. സുമേഷ് കടുത്ത വെല്ലുവിളിയാണ് ഷാജിക്ക് ഉയർത്തിയത് എന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

TAGS :

Next Story