Quantcast

സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി കെഎം ഷാജി

കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

MediaOne Logo

Web Desk

  • Updated:

    2022-09-17 11:36:46.0

Published:

17 Sept 2022 5:04 PM IST

സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി കെഎം ഷാജി
X

കോഴിക്കോട്: ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കെഎം ഷാജി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയുമായി ലീഗ് പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിക്കെതിരെ വിമര്‍ശനമുണ്ടായതിന് പിന്നാലെ വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സ്വകാര്യ ചടങ്ങിനിടെ നടന്ന കൂടിക്കാഴ്ച ആയതിനാൽ ഔദ്യോഗിക കാര്യങ്ങൾ അധികം ചർച്ചയായിട്ടില്ലെന്നാണ് വിവരം. കെഎം ഷാജി ഒരിക്കൽ കൂടി സാദിഖലി തങ്ങളെ കണ്ടേക്കും.

കെ.എം ഷാജി അദ്ദേഹത്തിനെതിരെ വിമർശനമുയർന്ന പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. അതേസമയം, പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വേദികളിലല്ലാതെ ഷാജി പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമായിരുന്നു മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ ഉയർന്ന ആവശ്യം. സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വെക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചെന്നും വിമർശനമുണ്ടായി. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story