നാദാപുരത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎംസിസി; 18ന് മെഗാ ഇഫ്താർ സംഗമത്തോടെ തുടക്കം
'ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ.

നാദാപുരം: വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമവാസനക്കുമെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി യുഎഇ കെഎംസിസി നാദാപുരം മണ്ഡലം കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 18ന് നാദാപുരത്ത് മെഗാ ഇഫ്താർ സംഗമത്തിൽ ക്യാമ്പയിൻ ഉദ്‌ഘാടനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തെരുവംപറമ്പ് ലൂളി മൈതാനത്ത് നടക്കുന്ന ഇഫ്താർ സംഗമത്തിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കും. 'ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ' എന്ന പ്രമേയത്തിലധിഷ്ഠിതമായ ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
സ്‌കൂൾ കുട്ടികൾ ഉൾപ്പടെ മാരക ലഹരിക്ക് അടിമപ്പെടുന്നുവെന്ന അപകടകരമായ യാഥാർഥ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് യുഎഇ കെഎംസിസി നാദാപുരം കമ്മിറ്റി ഒരു വർഷം നീളുന്ന ബഹുജന കാമ്പയ്‌ൻ ആംഭിക്കുന്നത്. മണ്ഡലത്തിൽ ഉടനീളം മനുഷ്യ ശൃംഖല തീർത്ത് ലഹരിക്കെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം.
പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സിക്രട്ടറി സാലിഹ് പുതുശ്ശേരി എന്നിവർ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘ യോഗം നാദാപുരത്ത് വിളിച്ചു ചേർക്കും. ഏറ്റവും കൊടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഒരുമിച്ചുള്ള ചെറുത്തു നില്പുണ്ടാവണമെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.
കുളത്തിൽ ഹാശിം തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.എം ഇസ്മായിൽ, റിയാസ് ലുളി, യു.കെ റാഷിദ് ജാതിയേരി, പി.കെ സുബൈർ, സുഫൈദ് ഇരിങ്ങണ്ണൂർ, മൂസ്സ കൊയമ്പ്രം, വലിയാണ്ടി അബ്ദുല്ല, കെ. റഫീഖ്, സി.പി അഷ്‌റഫ്, ഹാരിസ് കയ്യാല, നംഷി മുഹമ്മദ് നാദാപുരം, കെ. മുഹമ്മദ്, സഫീർ എടച്ചേരി സംസാരിച്ചു.
Adjust Story Font
16

