Quantcast

'കേരളത്തിന് കുറേ തന്നു എന്ന് പറഞ്ഞത് വസ്തുതയല്ല'; നിർമല സീതാരാമനെതിരെ ധനമന്ത്രി

കേന്ദ്ര ധനമന്ത്രിയുടേത് അടിസ്ഥാനരഹിതമായ കണക്കാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-02-10 10:27:54.0

Published:

10 Feb 2024 10:24 AM GMT

കേരളത്തിന് കുറേ തന്നു എന്ന് പറഞ്ഞത് വസ്തുതയല്ല; നിർമല സീതാരാമനെതിരെ ധനമന്ത്രി
X

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് കുറേ തന്നു എന്ന് പറഞ്ഞത് വസ്തുതയല്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗേപാൽ. വലിയ തുക കേരളത്തിന് തന്നു എന്ന് സ്ഥാപിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചത്. കാലത്തിൻ്റെ മാറ്റം അനുസരിച്ച് തുക കൂടിയതാണ്. കേന്ദ്ര ധനമന്ത്രിയുടേത് അടിസ്ഥാനരഹിതമായ കണക്കാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

"സംസ്ഥാനത്തിന് കൂടുതൽ കേന്ദ്ര നികുതി വിഹിതം കിട്ടാൻ അർഹതയുണ്ട്. 2.8 ശതമാനമാണ് അവർ പറഞ്ഞതിലുള്ളത്. 2023ൽ സെസ്, സർചാർജ് 28 ശതമാനമായി. സെസ്, സർചാർജ് പിരിക്കുന്നത് സംസ്ഥാനത്തിന് നൽകണ്ടല്ലോ. വലിയ തുക കേരളത്തിന് തന്നു എന്ന് സ്ഥാപിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചത്. കേന്ദ്ര പദ്ധതികൾ പൂർത്തിയാക്കാത്തത് കൊണ്ടാണ് ഫണ്ട് തരാത്തത് എന്നതും ശരിയല്ല" കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

കർണാടകത്തിന് കിട്ടേണ്ടത് ന്യായം, കേരളത്തിന് ന്യായമില്ല. ഇതാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കേന്ദ്രം പറയുന്നത് സതീശൻ ആവർത്തിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം പൊതു സമരത്തെ ദുർബലപ്പെടുത്തുന്നുവെന്നും കോൺഗ്രസ് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story