Quantcast

ഏറ്റുമാനൂര്‍ ആത്മഹത്യ: സമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി വേണമെന്ന് ക്നാനായ സഭ

പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

MediaOne Logo

Web Desk

  • Published:

    11 March 2025 10:28 AM IST

ഏറ്റുമാനൂര്‍ ആത്മഹത്യ: സമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി വേണമെന്ന് ക്നാനായ സഭ
X

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ക്നാനായ സഭ ആവശ്യപ്പെട്ടു. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്നും ക്നാനായ സഭ ആരോപിച്ചു. കോട്ടയം അതിരൂപതയേയും അതിരൂപത അധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവഹേളിക്കാന്‍ ശ്രമം നടക്കുന്നു. അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നൽകി. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ക്നാനായ സഭ ആവശ്യപ്പെട്ടു.മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.

അതിനിടെ. അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസിലെ പ്രതി നോബി ലൂക്കോസ് ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നോബിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.


TAGS :

Next Story