Quantcast

'എന്തുകൊണ്ട് മുസ്‌ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്നു?'- വിശദീകരണവുമായി കെ.എൻ.എം നേതാവ്

'തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽനിന്ന് മോചിപ്പിക്കുക. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ്.'

MediaOne Logo

Web Desk

  • Published:

    2 Jan 2023 12:36 PM GMT

എന്തുകൊണ്ട് മുസ്‌ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്നു?- വിശദീകരണവുമായി കെ.എൻ.എം നേതാവ്
X

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട്ട് വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ(കെ.എൻ.എം) പങ്കെടുക്കാത്തതിനു വിശദീകരണവുമായി സംസ്ഥാന നേതാവ്. ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽനിന്ന് അകറ്റുന്ന സാഹചര്യത്തിലാണ് യോഗത്തിൽനിന്ന് വിട്ടുനിന്നതെന്ന് കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി. ഏക സിവിൽകോഡ്, ജെൻഡ്രൽ ന്യൂട്രാലിറ്റി വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഇന്ന് ലീഗ് യോഗം വിളിച്ചത്.

പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. അവർ രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളതുകൊണ്ടാണ് കെ.എൻ.എം ക്ഷണിക്കുന്നത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ലെന്നും മജീദ് സ്വലാഹി ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽനിന്ന് മോചിപ്പിക്കണം. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൽ മജീദ് സ്വലാഹിയുടെ ഫേസ്ബുക്ക് കുറിപ്പ്

കെ.എൻ.എം വിട്ടുനിന്നത് എന്തിന്?

ഇന്ന് കോഴിക്കോട് നടന്ന മുസ്‌ലിം കോഡിനേഷൻ മീറ്റിങ്ങിൽ കെ.എൻ.എം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽനിന്ന് അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോ. പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. അവർ രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളതുകൊണ്ടാണ് കെ.എൻ.എം ക്ഷണിക്കുന്നത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ല.

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുള്ള പാണക്കാട് കുടുംബത്തെ തടഞ്ഞുവെച്ച് സമസ്ത എത്ര കാലം മുന്നോട്ടുപോകും. അവരെ ക്ഷണിക്കാൻ ചെല്ലുമ്പോൾ എന്തൊരു സന്തോഷത്തോടെയാണ് വരാമെന്നു പറയുന്നത്. ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്ന സമസ്തയോടൊപ്പം ഇരുന്ന് എന്തിനു നേരംകളയണം(പൊതുകാര്യങ്ങൾക്ക് വേണ്ടി ഇനി കൂടെ ഇരിക്കൂല എന്നൊന്നും പറയുന്നില്ല). തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽനിന്ന് മോചിപ്പിക്കുക.

അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. എന്തിനീ ബേജാർ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ്.

TAGS :

Next Story