Quantcast

രാസലഹരിയുടെ ഹബ്ബായി കൊച്ചി; ലഹരിക്കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമത്

രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിൽ സംഭവിച്ചപ്പോള്‍ വേരുകൾ എത്തിയത് കൊച്ചിയിൽ.

MediaOne Logo

Web Desk

  • Published:

    9 Oct 2022 1:14 AM GMT

രാസലഹരിയുടെ ഹബ്ബായി കൊച്ചി;   ലഹരിക്കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമത്
X

മയക്കുമരുന്ന് കേസുകള്‍ വാര്‍ത്തയാകുമ്പോഴെല്ലാം കേള്‍ക്കുന്ന പേരുകളിലൊന്നാണ് കൊച്ചി നഗരം. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിക്കച്ചവടത്തിന്റെ രീതിയും ഭാവവും പാടേ മാറിയിരിക്കുന്നു. ലഹരിക്കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ സ്വന്തം മെട്രോ നഗരം.

കൊച്ചിയില്‍ നടക്കുന്ന ലഹരി ഇടപാടുകളുടെ കണക്കുകള്‍ ആരെയും ഞെട്ടിക്കും. പണ്ടത്തെ പോലെ കഞ്ചാവിലൊതുങ്ങുന്നില്ല കാര്യങ്ങൾ. കഞ്ചാവിനേക്കാള്‍ ലഹരിയുള്ള നിരവധി ഉത്പന്നങ്ങൾ കൊച്ചിയിലിറങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിൽ സംഭവിച്ചപ്പോള്‍ വേരുകൾ എത്തിയത് കൊച്ചിയിൽ. പഴങ്ങളുടെ മറവിൽ കടത്തിയ 198 കിലോഗ്രാം എം.ഡി.എം.എയും 9 കിലോ കൊക്കെയ്നുമാണ് ഡി.ആർ.ഐ പൊക്കിയത്. കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു വേട്ടയില്‍ കൊച്ചി പുറങ്കടലില്‍ നിന്ന് 1400 കോടി രൂപയുടെ ഹെറോയിന്‍ നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേർന്ന് പിടിച്ചു.

രാജ്യത്തെ 19 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കില്‍ കൊച്ചി മുന്നിലാണ്. കൊച്ചിയിൽ ഒരു ലക്ഷം പേരിൽ 1603 കുറ്റകൃത്യം. ലഹരി കേസുകളുടെ നിരക്കിൽ മൂന്നാമതും കേസുകളുടെ എണ്ണത്തിൽ നാലാമതുമാണ് കൊച്ചി. ലഹരിയുടെ പുതുവഴിയിലും കൊച്ചി തന്നെ വില്ലൻ. രാസ ലഹരിക്കടത്തിന്‍റെ ഹബ്ബാണിവിടം. ലഹരി ഇടപാടിൽ നടക്കുന്ന കൊലപാതകങ്ങളും കൊച്ചിയിൽ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ആഗസ്തില്‍ നാലും സെപ്തംബറിൽ മൂന്നും കൊലപാതകങ്ങൾ. രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രാണഭയത്തോടെ മാത്രമേ സഞ്ചരിക്കാനാകൂ. ലഹരി പാർട്ടികൾക്ക് പുറമേ ഫ്ലാറ്റുകൾ പോലും ലഹരി വിളയുന്ന നഗരമാണ് അറബിക്കടലിൻ്റെ റാണി.

TAGS :

Next Story