Quantcast

പൈപ്പ് പൊട്ടിയിട്ട് 20 ദിവസം പിന്നിട്ടു; എറണാകുളം കൗസല്യ നഗറിൽ കുടിവെള്ളക്ഷാമം രൂക്ഷം

കോർപ്പറേഷൻ എത്തിക്കുന്ന വെള്ളം എല്ലാ വീടുകളിലും ലഭിക്കുന്നില്ലെന്ന് പരാതി

MediaOne Logo

Web Desk

  • Updated:

    2026-11-24 16:30:20

Published:

24 Nov 2026 9:57 PM IST

പൈപ്പ് പൊട്ടിയിട്ട് 20 ദിവസം പിന്നിട്ടു; എറണാകുളം കൗസല്യ നഗറിൽ കുടിവെള്ളക്ഷാമം രൂക്ഷം
X

കൊച്ചി: എറണാകുളം കൗസല്യ നഗറിൽ കുടിവെള്ളക്ഷാമം മൂലം ദുരിതത്തിലായി പ്രദേശവാസികൾ. കുടിവെള്ള പൈപ്പ് പൊട്ടി 20 ദിവസം പിന്നിട്ടിട്ടും ജലവിതരണം പുനഃസ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ വെള്ളം ലഭ്യമായിട്ടില്ല. ഇതോടെയാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായത്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി കോർപ്പറേഷൻ ടാങ്കർ വഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ഈ വെള്ളം എല്ലാ വീടുകളിലും കൃത്യമായി ലഭിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ട് നേരിടുകയാണെന്നും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

TAGS :

Next Story