Quantcast

മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്‍റെ സംസ്കാരം നടത്തി പൊലീസ്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-05-06 10:06:37.0

Published:

6 May 2024 11:57 AM IST

Kochi newborn baby murder
X

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ അമ്മ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി.കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിൽ പ്രതിയായ കുഞ്ഞിന്റെ അമ്മ റിമാൻഡിലാണ്.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മയുടെ കുടുംബവും യുവതിയുടെ ആൺസുഹൃത്തിന്റെ കുടുംബവും തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊലീസ് സംസ്‌കാരം ഏറ്റെടുത്ത് നടത്തിയത്. കൊച്ചി കോർപറേഷനും പൊലീസും ചേർന്നാണ് സംസ്‌കാരം നടത്തിയത്.

കുഞ്ഞിന്റെ അമ്മ കൊച്ചിയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. രണ്ടുദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രി വിട്ട ശേഷമായിരിക്കും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.കൊലപാതകം നടത്തിയ കാര്യം യുവതി സമ്മതിച്ചിട്ടുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആൺസുഹൃത്തിന്റെ മൊഴി.

TAGS :

Next Story