Quantcast

കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട; ഗോഡൗണിൽ സൂക്ഷിച്ച 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി

കായംകുളം സ്വദേശി അജിത്തിനെ കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-04-12 14:55:11.0

Published:

12 April 2023 8:19 PM IST

kochi spirit seizes
X

കൊച്ചി: ഇടപ്പള്ളിക്ക് സമീപം ഉണ്ണിച്ചിറയിൽ വൻ സ്പിരിറ്റ് വേട്ട. ഉണ്ണിച്ചിറയിലെ ഗോഡൗണിൽ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്. കായംകുളം സ്വദേശി അജിത്തിനെ കസ്റ്റഡിയിലെടുത്തു.

ഗോഡൗണിലെ രഹസ്യ അറയിൽ കാനുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം ഗോഡൗണിലെത്തുന്നത്. കായംകുളം സ്വദേശി അഖിൽ എന്നയാളാണ് ഗോഡൗൺ വാടകയ്ക്ക എടുത്തിരുന്നത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.



TAGS :

Next Story