Quantcast

'പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടി';ഹൈക്കോടതിയെ വിമർശിച്ച് കോടിയേരി

ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2022-04-01 03:40:01.0

Published:

1 April 2022 3:20 AM GMT

പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടി;ഹൈക്കോടതിയെ വിമർശിച്ച് കോടിയേരി
X

പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ. പണിമുടക്കിന്റെ ആവശ്യങ്ങളും ,സമരക്കാരുടെ ത്യാഗങ്ങളും, അവശതകളും നീതിപീഠങ്ങൾ പരിഗണിക്കണമെന്നും സമരവിരുദ്ധ ഹരജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ തയ്യാറായില്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

'ദേശവിരുദ്ധ നയത്തിനെതിരെ സമരം ചെയ്ത തൊഴിലാളികൾക്കും ജീവനക്കാർക്കും മേൽ നിയമക്കുരുക്കിന്റെ വല എറിഞ്ഞു, വർഗാധിഷ്ഠിത സമരങ്ങൾക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവിൽ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്'- കോടിയേരി കൂട്ടിച്ചേർത്തു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്കെതിരെയും അദ്ദേഹം വിമർശനമുയർത്തി. സിൽവർ ലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മത ശക്തികളും കോടതിയെ ആയുധമാക്കിയെന്നും സുപ്രീംകോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായെന്നും കോടിയേരി പറഞ്ഞു.

അഭിമാനകരമായ പദ്ധതി തടസ്സപ്പെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി ഉത്തരവ് കീഴ്‌കോടതികളിലെ ജഡ്ജിമാർക്ക് തെറ്റു തിരുത്താൻ അവസരം നൽകുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

TAGS :

Next Story