വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
വോട്ടർപട്ടികയിൽ നിരവധി പേരുടെ വോട്ട് തള്ളിപ്പോയിട്ടുണ്ടെന്നും പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെന്നും ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു

കോഴിക്കോട്: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനുള്ള ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭയിലെ ഉദ്യോഗസ്ഥർ. വോട്ടർപട്ടികയിൽ നിരവധി പേരുടെ വോട്ട് തള്ളിപ്പോയിട്ടുണ്ടെന്നും പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെന്നും ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.
ഇലക്ഷൻ ക്ലർക്ക് അജീഷിന്റെ ആത്മഹത്യയും ജീവനക്കാർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ജീവനക്കാർ ആരും സന്നദ്ധമാകാത്തതിനാൽ കളക്ടർ നിർദേശിച്ച പരിശോധനയും സ്തംഭിച്ചു. കൊടുവള്ളി നഗരസഭയിൽ പലരുടെയും വോട്ടുകൾ പോവുകയും വാർഡുകളിൽ നിന്ന് മാറിപോവുകയും ചെയ്തിട്ടുണ്ട്. ഇലക്ഷൻ ക്ലർക്ക് അജീഷ് ആത്മഹത്യ ചെയ്തതിന് പിന്നിൽ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട സമ്മർദമാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ തന്നെ ഇന്നലെ പറഞ്ഞിരുന്നു.
പരാതികൾ വ്യാപകമാകുന്നതിനെ തുടർന്ന് ഇത് പരിശോധിക്കാൻ വിവിധ വാർഡുകൾ തിരിച്ച് ആറ് ഉദ്യോഗസ്ഥർക്ക് ചുമതകൾ നൽകിയിരുന്നു. എന്നാൽ ഇവിടെ വ്യപക ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് ഈ ആറ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്നും അതിൽ പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നതിലുള്ള സമ്മർദം താങ്ങാനാവുന്നില്ലെന്നും തങ്ങളെ ചുമതലയിൽ നിന്ന് മാറ്റി തരണമെന്നും ഉദ്യോഗസ്ഥർ കത്തിൽ ആവശ്യപ്പെട്ടു.
Adjust Story Font
16

