Quantcast

കൊല്ലം കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന് ഭീഷണിക്കത്ത്; പ്രതികൾ പിടിയിൽ

2014-ൽ വേളാങ്കണ്ണി പള്ളിക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന് സ്വന്തം പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാൻ വെച്ചിരുന്ന ചില കത്തുകളും പൊലീസ് കണ്ടെടുത്തു

MediaOne Logo

Web Desk

  • Published:

    9 Feb 2023 1:39 AM GMT

Kollam Collectorate,fake  threatened to bomb,Kollam police,
X

കൊല്ലം: കലക്ടറേറ്റിൽ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതികൾ പിടിയിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാൻ വെച്ചിരുന്ന ചില കത്തുകളും പൊലീസ് കണ്ടെടുത്തു.

ഭീഷണിക്കത്ത് എഴുതുന്നതും പൊലീസിനെ വട്ടം കറക്കുന്നതും ഷാജൻ ക്രിസ്റ്റഫറിന് പുതുമയുള്ള കാര്യമല്ല. 2014-ൽ വേളാങ്കണ്ണി പള്ളിക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന് സ്വന്തം പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. സ്വന്തം പേരുതന്നെ വെച്ചതുകൊണ്ട് പൊലീസ് അന്ന് ഷാജനെ സംശയിച്ചില്ല. എന്നാൽ ഇത്തവണ കൃത്യമായി തെളിവുകളോടെയാണ് പൊലീസ് ഷാജനെ വലയിലാക്കിയത്..

കൊല്ലം കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞയാഴ്ച ഷാജൻ കത്ത് അയച്ചത്. ഭീഷണിക്കത്ത് ഷാജന്റെ അമ്മയുടെ പേരിലായിരുന്നു. സാജൻ കത്ത് പോസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിവിൽ സ്റ്റേഷനിലെ ഏഴ് ഓഫീസുകളിൽ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തിൽ ഉണ്ടായിരുന്നത്..

ഇതു മാത്രമല്ല വരാനിരിക്കുന്ന തീയതികൾവെച്ച് വേറെയും ഭീഷണിക്കത്തുകൾ ഷാജൻ തയാറാക്കിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ കത്തുകൾ കലക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു.


TAGS :

Next Story