കോന്നി പാറമട അപകടം; കാണാതായ ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി അജയ് റായ്‌യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാ പ്രവർത്തകർ റോപ്പ് വഴി ഇറങ്ങി മൃതദേഹം ക്യാബിന്റെ പുറത്തെടുത്തു.
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ മഹാദേവിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. അജയ് റായ്ക്കായി തിരച്ചിൽ പലഘട്ടത്തിലും ദുഷ്‌കരമായിരുന്നു. രക്ഷാദൗത്യത്തിനിടെ പാറ ഇടിയുന്നത് ദൗത്യ സംഘത്തിന് മുന്നിലൊരു വെല്ലുവിളിയായിരുന്നു. ഹിറ്റാച്ചി അടക്കമുള്ളവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അജയ് റായ്‌യുടെ ബന്ധുക്കളും ദുരന്ത സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ ആരോപണങ്ങളുമായി മുൻ എംഎൽഎ അടക്കം രംഗത്തുവന്നിരുന്നു.
watch video:
Next Story
Adjust Story Font
16

