Quantcast

കോട്ടയത്ത് കെ.അനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-01-10 07:01:30.0

Published:

10 Jan 2026 11:00 AM IST

കോട്ടയത്ത്  കെ.അനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.അനില്‍കുമാര്‍ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍. ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാറിന് തന്നെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്‍തൂക്കം. മണ്ഡലത്തിലെ പാരിസ്ഥിതിക, സാമൂഹിക വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലം തന്നെയാണ് ചര്‍ച്ചയില്‍ അനില്‍കുമാറിന്റെ പേര് ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം.

അനില്‍കുമാറിന്റെ പേര് തന്നെയാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രഥമ പരിഗണനയെങ്കിലും മറ്റു ചിലരുടെ പേരുകളും സാധ്യതാപ്പട്ടികയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്റെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റെജി സക്കറിയയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്.

എന്‍സിപി നേതാവ് ലതിക സുഭാഷിന്റെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും സീറ്റ് നല്‍കാനിടയില്ല. 2021ല്‍ 18000 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വിജയിച്ചത്. 2016ല്‍ 33000 വോട്ടുകള്‍ക്ക് റെജി സക്കറിയയെയും പരാജയപ്പെടുത്തി. സിറ്റിങ്ങ് എംഎല്‍എയായിരുന്ന വി.എന്‍ വാസവനെ 711 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് 2011ല്‍ തിരുവഞ്ചൂര്‍ ആദ്യം കോട്ടയത്ത് കളംപിടിച്ചത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.

TAGS :

Next Story