കോട്ടയം ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത് നിരവധി പേർ; നടപടിയെടുക്കാതെ അധികൃതർ

ഒരു വർഷത്തിനിടെ ജില്ലയിൽ നിരവധി പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്

MediaOne Logo

Web Desk

  • Updated:

    2021-11-26 04:30:19.0

Published:

26 Nov 2021 4:30 AM GMT

കോട്ടയം ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത് നിരവധി പേർ; നടപടിയെടുക്കാതെ അധികൃതർ
X

കോട്ടയം ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നിരവധി പേർ തെരുവുനായ ആക്രമണത്തിന് ഇരയായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വന്ധ്യംകരണത്തിനായി തുടങ്ങിയ എബിസി പദ്ധതിയും ജില്ലയിൽ താളം തെറ്റിയിരിക്കുകയാണ്.

കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് പ്രധാന ഇരകൾ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും തെരുവുനായ ആക്രമണത്തിന് ആരും ഇരയായേക്കാമെന്ന അവസ്ഥയാണ് കോട്ടയത്തുള്ളത്. ഒരു വർഷത്തിനിടെ ജില്ലയിൽ നിരവധി പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

എബിസി പദ്ധതി കൃത്യമായി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല. നഗരസഭകൾക്ക് അഞ്ച് ലക്ഷം വീതവും പഞ്ചായത്തുകൾക്ക് രണ്ടു ലക്ഷം രൂപ വീതവും എബിസി പദ്ധതി നടപ്പാക്കാൻ നൽകുന്നുണ്ട്. പക്ഷേ പദ്ധതി കൃത്യമായി നടപ്പാക്കാത്തതിനാൽ പലപ്പോഴും തുക നഷ്ടപ്പെടുകയാണ്.


Street harassment is on the rise in Kottayam district. Authorities have not taken any action despite several people being victims of street attacks. The ABC project for sterilization has also gone awry in the district.

TAGS :

Next Story