Quantcast

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: 'കണ്ടത് കെട്ടിടം താഴോട്ട് പതിക്കുന്നത്, ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന മകനെ കട്ടിലോടെ എടുത്ത് ഓടി' : രോഗികളുടെ കൂട്ടിരിപ്പുകാര്‍

കെട്ടിടം ഇടിഞ്ഞു വീണപ്പോള്‍ ഭയന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നുവെന്ന് രോഗികളും ബന്ധുക്കളും

MediaOne Logo

Web Desk

  • Updated:

    2025-07-03 10:14:08.0

Published:

3 July 2025 3:43 PM IST

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: കണ്ടത് കെട്ടിടം താഴോട്ട് പതിക്കുന്നത്, ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന മകനെ കട്ടിലോടെ എടുത്ത് ഓടി : രോഗികളുടെ കൂട്ടിരിപ്പുകാര്‍
X

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീഴുമ്പോള്‍ ജീവനും കൊണ്ട് ഭയന്ന് ഓടുകയായിരുന്നുവെന്ന് രോഗികളും ബന്ധുക്കളും. ഇടിഞ്ഞു വീണത് രോഗികളെ പ്രവേശിപ്പിച്ച കെട്ടിടത്തിന് സമീപം തന്നെയുള്ള കെട്ടിടമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍ ഉണ്ടായിരുന്നുവെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള രോഗികളെ അവിടെ പ്രവേശിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. രോഗികളെ കൂട്ടിരിപ്പുകാര്‍ കട്ടിലോടെ താങ്ങിപിടിച്ചാണ് പുറത്തേക്ക് എത്തിച്ചതെന്നും അപകടത്തിന്റെ ഭീതിയില്‍ രോഗികളുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

''ഭക്ഷണം കഴിച്ച ശേഷം അവിടെ ഇരിക്കുകയായിരുന്നു. ഡോക്ടര്‍മാരെല്ലാം വന്നുപോയിരുന്നു. പോയി അവിടെ ഇരിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ അപ്പുറത്തെ സൈഡില്‍ നിന്ന് തന്നെ കെട്ടിടം ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയായിരുന്നു. എന്റെ മോന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുവായിരുന്നു. ഇന്നലെയായിരുന്നു ഓപ്പറേഷന്‍. ഞങ്ങള്‍ കട്ടിലോടെ മോനെ എടുത്ത് ഓടി. അതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയത്.

കെട്ടിടം ഇടിഞ്ഞു വീണപ്പോള്‍ ഭയപ്പെട്ടുപോയി. ജീവനും കൊണ്ട് ഓടുകയായിരുന്നു. ഞങ്ങള്‍ക്ക് ഒന്നും വേണ്ടായിരുന്നു. ഇന്നലെ ഓപ്പറേഷന്‍ കഴിഞ്ഞ കുഞ്ഞാണ് അവനെ ജീവനോട് കിട്ടി. ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് എന്റെ കുഞ്ഞ് ഇവിടെ കിടക്കുന്നത്.

ഞങ്ങള്‍ ഇരുന്ന കെട്ടിടം തന്നെയാണ് ഇടിഞ്ഞു വീണത്. അവിടെ നിന്ന എല്ലാ രോഗികളെയും തോളിലും കട്ടിലിലും താങ്ങിപിടിച്ചാണ് ഇവിടെ കൊണ്ടുവിട്ടത്. കെട്ടിടം താഴോട്ട് പതിക്കുന്നതാണ് കണ്ടത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തില്‍ എല്ലാ തരം രോഗികളും ആ സമയത്ത് ഉണ്ടായിരുന്നു. കട്ടിലുകള്‍ നിരക്കി നിരക്കിയാണ് രോഗികളെ മാറ്റിയത്. തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികള്‍ ഒരുപാട് ഉണ്ടായിരുന്നു. ബില്‍ഡിങ് പഴയതാണെങ്കില്‍ രോഗികളെ അതിനടുത്ത് പ്രവേശിപ്പിക്കരുത്,'' രോഗിയുടെ ബന്ധു പറഞ്ഞു.

TAGS :

Next Story