കോട്ടയം മെഡിക്കൽ കോളജ് അപകടം; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
അപകടം നടന്ന കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വീണ ജോർജ് വ്യക്തമാക്കിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം വൈകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ രാജിക്കായുള്ള പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കെഎസ്യുവും യൂത്ത് കോൺഗ്രസും സമരം ശക്തമാക്കാനാണ് തീരുമാനം. ബിജെപി പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
അപകടം നടന്ന കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വീണ ജോർജ് വ്യക്തമാക്കിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം വൈകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വീണയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് പ്രവർത്തകരും ഓഫീസിലേക്ക് കെഎസ്യു പ്രവർത്തകരും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
watch video:
Next Story
Adjust Story Font
16

