കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടാപകടം: ഒരാൾ മരിച്ചു
രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആളുകൾ ആരോപിക്കുന്നു.
അവശിഷ്ടങ്ങൾ നീക്കി നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്നത് 11 മണിക്കാണ്. എന്നാൽ രക്ഷാപ്രവർത്തനം തുടങ്ങിയത് 12:30 നായിരുന്നു. മന്ത്രി വീണാ ജോർജടക്കം സ്ഥലത്തുണ്ടായിരുന്നു. ആളില്ലാത്ത കെട്ടിടമാണ് തകർന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നത്. കാലപ്പഴക്കമുള്ളതാണ് കെട്ടിടമെന്ന് ആളുകൾ ആരോപിക്കുന്നു.
രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ബിന്ദുവിന്റെ ബന്ധു ആരോപിച്ചത്. പോലീസിലും മാധ്യമങ്ങളിലും അറിയിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്. ആരും കുടുങ്ങിയിട്ടില്ലെന്നാണ് മന്ത്രിമാര്‍ അടക്കം പറഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്നും ബിന്ദുവിന്റെ ബന്ധു ഗിരീഷ് പറഞ്ഞു.
Adjust Story Font
16

