Quantcast

ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

രാമപുരം സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോർജാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    14 May 2023 9:27 AM IST

ramapuram asi joby george fell from building and died
X

എ.എസ്.ഐ ജോബി ജോര്‍ജ്

കോട്ടയം: രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. രാമപുരം സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോർജ് ആണ് മരിച്ചത്. ഇന്നലെ നൈറ്റ് പട്രോളിങിനിടെയായിരുന്നു സംഭവം.

രാമപുരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ ചീട്ടുകളിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജോബി ജോര്‍ജ് ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ അവിടെയെത്തി. കെട്ടിടത്തിന്‍റെ വാതില്‍ തുറക്കാന്‍ ഉള്ളിലുണ്ടായിരുന്നവര്‍ തയ്യാറായില്ല. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ എ.എസ്.ഐ കാല്‍വഴുതി രണ്ടാംനിലയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐയെ ഉടനെ പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷെ പുലര്‍ച്ചെ രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


TAGS :

Next Story