Quantcast

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നു; പരാതിയുമായി രോഗികള്‍

കഴിഞ്ഞ ഒരാഴ്ചയായി എക്സ് റേ ഫിലിം തീര്‍ന്ന് ആശുപത്രി അധികൃതര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    13 Jan 2024 2:56 PM IST

Kozhikode beach hospital, x-ray film ,Kozhikode news,latest malayalam news,കോഴിക്കോട് ബീച്ചാശുപത്രി
X

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നതായി പരാതി. ചികിത്സക്കായി എത്തിയ രോഗികളോട് ഫിലിം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതായാണ് ആരോപണം. ആശുപത്രിയിൽ രോഗികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എക്സ് റേ ഫിലിം തീര്‍ന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ എക്സ് റേ എടുക്കാനായി ചെല്ലുന്ന സമയത്ത് മാത്രമാണ് ഫിലിം തീര്‍ന്ന കാര്യം പറയുന്നത്.

എക്സ് റേ ഫിലിം തീര്‍ന്നിട്ടുണ്ടെന്നും പുറത്ത് നിന്ന് എടുക്കണം എന്ന കാര്യം പോലും പറയുന്നില്ലെന്നും രോഗികള്‍ പറയുന്നു. എന്നാല്‍ എക്സ് റേ ഫിലിം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഇന്ന് തന്നെ എത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


TAGS :

Next Story