ഉമീദ് പോർട്ടൽ: വഖഫ് രജിസ്ട്രേഷനിലെ രേഖകള്‍ ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ വഖഫ് ഓഫീസര്‍
കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ കോപ്പികള്‍ ഹാജരാക്കണമെന്ന് നിര്‍ദേശം.

- Published:
28 Jan 2026 12:04 PM IST

കോഴിക്കോട്: വഖഫ് സ്ഥാപനങ്ങളുടെ വസ്തുവിവരങ്ങള്‍ ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ കോപ്പികള്‍ ഹാജരാക്കണമെന്ന് നിര്‍ദേശം.
പ്രിന്റുകള്‍, അപ്‌ലോഡ് ചെയ്ത രേഖകളുടെ കോപ്പികള്‍, എന്നിവ പൂരിപ്പിച്ച മെറ്റാഡാറ്റാ ഫോറം സഹിതം കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ ഹാജരാക്കണമെന്നാണ് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിക്കുന്നത്.
ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ 15 ദിവസത്തിനകം ഉമീദ് പോര്‍ട്ടലില്‍ രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിക്കണമെന്നും ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16
