കോഴിക്കോട് ഇരട്ടസ്ഫോടന കേസ് ; തടയന്‍റവിട നസീറും ഷിഫാസും നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
2006 മാര്‍ച്ച് 3 ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിലും പതിനഞ്ച് മിനുട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലും സ്ഫോടനമുണ്ടായി

കോഴിക്കോട് ഇരട്ടസ്ഫോടന കേസില്‍ എൻഐഎ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികളായ തടയന്‍റവിട നസീറും ഷിഫാസും നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി വെറുതെവിട്ടിരുന്നു . ഇതിനെതിരെ എൻഐഎ സമര്‍പിച്ച അപ്പീലിലും ഇതോടൊപ്പം ഹൈക്കോടതി വിധി പറയുന്നുണ്ട്.
കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ തടിയന്റവിട നസീറിനെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. നസീറിന് വേണ്ടി അഭിഭാഷകന്‍ ഹാജരായതിനാല്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കാന്‍ അവസരം കൊടുത്ത ശേഷം ബെംഗളൂരു പരപ്പന അഗ്രഹാരയിലേക്ക്തന്നെ തിരിച്ച് അയക്കുകയായിരുന്നു.
2006 മാര്‍ച്ച് 3 ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിലും പതിനഞ്ച് മിനുട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലും സ്ഫോടനമുണ്ടായി. സ്ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ഏറെ കാലം ഒളിവിലായിരുന്ന നഫ്സീറിനേയും ഷഫാസിനേയും 2009ൽ ബംഗ്ളാദേശ് അതിർത്തിയിൽ നിന്നാണ് ബി എസ എഫ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16

