Quantcast

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ജോസഫ് പാംപ്ലാനി വായിച്ചു

MediaOne Logo

Web Desk

  • Updated:

    2025-04-12 13:56:46.0

Published:

12 April 2025 3:48 PM IST

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ പ്രഥമ ആർച്ച് ബിഷപ്പ്
X

കോഴിക്കോട്: കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും.

കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനിമുതൽ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരും.

വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്. ലത്തീന്‍ കത്തോലിക സഭയ്ക്ക് കീഴിൽ കേരളത്തില്‍ മൂന്ന് അതിരൂപതകള്‍ ആണുള്ളത്. 1923 ജൂണ്‍ 12 നാണ് കോഴിക്കോട് രൂപത നിലവില്‍ വന്നത്.

102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്. ലത്തീൻ കത്തോലികസഭയ്ക്ക് കീഴിലുള്ള മൂന്നാമത്തെ അതിരൂപതയാന്ന് കോഴിക്കോട്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയാണ് മറ്റ് അതിരൂപതകൾ.

പ്രഖ്യാപനം വരുമ്പോൾ സന്തോഷം പങ്കുവെയ്ക്കാൻ വിവിധ സഭകളിലെയും രൂപതകളിലേയും ബിഷപ്പുമാർ എത്തി. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ്.

TAGS :

Next Story