Quantcast

ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു

അത്യാഹിതവിഭാഗത്തിൽ അടിയന്തര ആൻജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്ന് അധികൃതർ

MediaOne Logo

Web Desk

  • Updated:

    2025-08-28 02:18:24.0

Published:

28 Aug 2025 7:22 AM IST

ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
X

കോഴിക്കോട്: ഉപകരണങ്ങളില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ഇന്നുമുതൽ അടിയന്തര ആഞ്ജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

മരുന്ന് വിതരണക്കാർക്ക് സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 34.90 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കുടിശ്ശിക തീർത്തില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ വിതരണം നിർത്തിവയ്ക്കുമെന്ന് ഉപകരണ വിതരണക്കാരുടെ സംഘടന സിഡിഎംഐഡി അറിയിച്ചു. 31 നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വിതരണം പുനരാരംഭിക്കില്ലെന്ന് വിതരണക്കാർ അറിയിച്ചു.


TAGS :

Next Story