Quantcast

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-12 12:54:45.0

Published:

12 Sept 2023 5:42 PM IST

Kozhikode Nipa itself, Nipa Confirmed by the Union Health Minister, nippa virus in calicut, latest malayalam news, കോഴിക്കോട് നിപ തന്നെ, കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്ഥിരീകരിച്ചു, കോഴിക്കോട് നിപ്പാ വൈറസ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: പനി ബാധിച്ച് മരിച്ച രണ്ട് പേർക്ക നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ എന്ന് സംശയമുള്ള മറ്റ് നാല് സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്നലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ പനി ബാധിച്ച് രണ്ട് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിപ ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. മരിച്ച ആദ്യത്തെയാളുടെ മകനാണ് ഒൻപത് വയസുകാരൻ. ബാക്കി ഉള്ളവരുടെ നില ഗുരുതരമല്ല. ഇന്നലെ മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് പരിശോധന ഫലം വന്നതിനു ശേഷമാണ്.

ആഗസ്ത് 30ന് പനിയെ തുടർന്ന് മരുതോങ്കര സ്വദേശി മരിച്ചിരുന്നു. 10 ദിവസത്തിനു ശേഷം ബന്ധുക്കളായ നാലു പേർക്ക് രോഗലക്ഷണമുണ്ടായി. മരിച്ച ആളുടെ രണ്ട് മക്കൾ, ഇയാളുടെ ബന്ധു, ബന്ധുവിന്റെ കുഞ്ഞ് എന്നിവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പനിയെ തുടർന്ന് ഇന്നലെ മരിച്ചത് ആയഞ്ചേരി മംഗലാട് സ്വദേശിയാണ്. ഇയാൾക്ക് മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടന്ന് കണ്ടെത്തി ഇയാളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.

TAGS :

Next Story