Quantcast

'കോഴിക്കോടും കർശന സുരക്ഷ,സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിൽ'; കമ്മീഷണര്‍ എ.അക്ബർ

'മുതലക്കുളത്തെ ക്ഷേത്രത്തിനായി നിർബന്ധ പിരിവ് നടത്തില്ല'

MediaOne Logo

Web Desk

  • Updated:

    2022-04-17 03:04:47.0

Published:

17 April 2022 2:58 AM GMT

കോഴിക്കോടും കർശന സുരക്ഷ,സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിൽ; കമ്മീഷണര്‍ എ.അക്ബർ
X

കോഴിക്കോട്: പാലക്കാട്ടെ ഇരട്ടക്കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോടും സുരക്ഷ കർശനമാക്കിയെന്ന് സിറ്റി പൊലീസ് മേധാവി എ.അക്ബർ. വാഹന പരിശോധന തുടങ്ങിയിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'ലഹരിവില്പനയും കടത്തും തടയാൻ 18 മുതൽ പ്രത്യേക ഡ്രൈവ് നടത്തും. സമാന്തര ടെലഫോൺ എക്‌സചേഞ്ച് - ഗൗരവമുള്ള കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു. 'പൊലീസുകാരിൽ നിന്ന് നിർബന്ധ പിരിവുണ്ടാകില്ല.മുതലക്കുളത്തെ ക്ഷേത്രത്തിനായി നിർബന്ധ പിരിവ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനായി പിരിവ് നടത്തില്ലെന്ന് റൂറല് എസ് പി എ ശ്രീനിവാസും നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് എ.അക്ബർ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി ചുമതലയേറ്റത്. എ.വി ജോർജ് വിരമിച്ച ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റത്.

TAGS :

Next Story