കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബേക്കറി ഭക്ഷ്യ സുരക്ഷാവകുപ്പ് പൂട്ടിച്ചു

കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ബേക്കറിയില്‍ പോയപ്പോഴാണ് സ്നാക്സ് വയ്ക്കുന്ന റാക്കില്‍ എലിയെ കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-18 05:41:18.0

Published:

18 Nov 2021 5:41 AM GMT

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബേക്കറി ഭക്ഷ്യ സുരക്ഷാവകുപ്പ് പൂട്ടിച്ചു
X

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹോട്ട് ബൺസ് ബേക്കറി ഭക്ഷ്യ സുരക്ഷാവകുപ്പ് പൂട്ടിച്ചു. ഭക്ഷണം വയ്ക്കുന്ന റാക്കില്‍ എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റാക്കില്‍ നിന്നുള്ള എലിയുടെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ബേക്കറിയില്‍ പോയപ്പോഴാണ് സ്നാക്സ് വയ്ക്കുന്ന റാക്കില്‍ എലിയെ കാണുന്നത്. ഇതവര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ജീവനക്കാരോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. വീഡിയോ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് സംഘം ബേക്കറിയിലെത്തുകയും സ്നാക്സുകള്‍ പരിശോധനക്കായി കൊണ്ടുപോവുകയും ചെയ്തു. പരിശോധനയില്‍ എലിമൂത്രവും എലിക്കാട്ടവും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബേക്കറി പൂട്ടാനുള്ള നിര്‍ദേശം നല്‍കിയത്.TAGS :

Next Story