കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കുറച്ച് ദിവസങ്ങളായി ഇയാൾ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു

കോഴിക്കോട്: എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. 257 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഇയാൾ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ച എംഡിഎംഎയാണ് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തു നിന്ന് കണ്ടെടുത്തത്. ഡാൻ സാഫ് സംഘവും നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ ഇടപെടലിലാണ് പ്രതി വലയിലായത്.
കെഎസ്ആർടിസി പ്രൈവറ്റ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ ബീച്ചുകൾ മാളുകൾ കേന്ദ്രീകരിച്ചും ബാംഗ്ലൂർ - കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ചും ലഹരി ഇടപാടുകൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞദിവസം പന്തിരങ്കാവിൽ വച്ച് പത്തു കിലോ കഞ്ചാവും ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
Next Story
Adjust Story Font
16

